ഭീകരാക്രമണത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കുമെന്ന് മുകേഷ് അംബാനി

ഭീകരാക്രമണത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കുമെന്ന് മുകേഷ് അംബാനി


മുംബൈ: പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കുമെന്ന് ശതകോടീശ്വരന്‍ മുകേഷ് അംബാനി. ഭീകരത മനുഷ്യത്വത്തിന്റെ ശത്രുവാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

പരിക്കേറ്റ എല്ലാവര്‍ക്കും മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ സര്‍ എച്ച്എന്‍ ഫൗണ്ടേഷന്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ നിരപരാധികളായ ഇന്ത്യക്കാരുടെ മരണത്തില്‍ റിലയയന്‍സ് കുടുംബത്തിലെ എല്ലാവരും അതീവമായി ദുഃഖിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ അതിവേഗത്തില്‍ രോഗമുക്തി നേടട്ടെയെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ എല്ലാവര്‍ക്കും തങ്ങളുടെ മുംബൈയിലെ ആശുപത്രിയില്‍ എല്ലാ ചികിത്സകളും സൗജന്യമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.