നവകേരള സര്‍വേ തുടരാം; ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു

നവകേരള സര്‍വേ തുടരാം; ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു


ന്യൂഡല്‍ഹി:  നവകേരള സര്‍വേയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതിയുടെ അനുമതി. സര്‍വേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. 

നേരത്തെ ഹൈക്കോടതി സര്‍വേ നടപടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് സുപ്രിം കോടതിയുടെ സുപ്രധാന ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

സര്‍വേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രിം കോടതി, സര്‍ക്കാരിന് ജനങ്ങളുമായി സംവദിക്കാന്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കി. ക്ഷേമ പദ്ധതികളെക്കുറിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും വികസനം എങ്ങനെ മെച്ചപ്പെടുത്താം എന്ന് പരിശോധിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു.