വരുന്നു; കണ്ടും മിണ്ടിയും പിണറായി വിജയനും മോഹന്‍ലാലും

വരുന്നു; കണ്ടും മിണ്ടിയും പിണറായി വിജയനും മോഹന്‍ലാലും


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഇന്റര്‍വ്യൂ നടത്തി സൂപ്പര്‍താരം മോഹന്‍ലാല്‍. കണ്ടും മിണ്ടിയും ഇരുവര്‍ എന്ന് പേരിട്ടിരിക്കുന്ന ഇന്റര്‍വ്യൂവിന്റെ ടീസര്‍ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്ക് സോഷ്യല്‍ മീഡിയയിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും പുറത്തുവിടുമെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് അഭിമുഖം ചിത്രീകരിച്ചത്. 

ജനങ്ങള്‍ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേര്‍ എന്ന ടാഗ് ലൈനോടെയാണ് അഭിമുഖം എത്തുന്നത്. മോഹന്‍ലാലും മുഖ്യമന്ത്രിയും മുഖാമുഖം നോക്കി നില്‍ക്കുന്നതും പോസ്റ്ററിലുണ്ട്. അതിനിടെ ക്ലിഫ് ഹൗസില്‍ നിന്നുള്ള മോഹന്‍ലാലിന്റേയും പിണറായി വിജയന്റയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും മോഹന്‍ലാല്‍ അഭിമുഖം നടത്തിയിട്ടുണ്ട്.