കൊച്ചി: വിവാദ സിനിമ കേരള സ്റ്റോറി 2ന്റെ ഉള്ളടക്കം പരിശോധിക്കാന്‍ ബുധനാഴ്ച ഹൈക്കോടതി സിനിമ കാണും. കേരളത്തിലെ ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
കേരള സ്റ്റോറി 2ന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനോടും നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സിനോടും വിശദീകരണം തേടിയിട്ടുണ്ട്.
