ന്യൂഡല്‍ഹി: ആം ആദ്മിയില്‍ നിന്നും ബി ജെ പിയിലെത്തിയ രാജ്യസഭാ എം പി സന്ദീപ് പഥകിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ രണ്ട് കേസുകള്‍. പഞ്ചാബ് പൊലീസ് സന്ദീപിനെ അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. എന്താണ് കേസുകളെന്ന കാര്യത്തിലോ എഫ് ഐ ആറുകള്‍ റജിസ്റ്റര്‍ ചെയ്തതോ പഞ്ചാബ് പൊലീസിന്റെ സ്ഥിരീകരണമൊന്നുമില്ല.
മാധ്യമങ്ങള്‍ ചോദ്യത്തിന് തനിക്കെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിനെ കുറിച്ചറിയില്ലെന്നാണ് സന്ദീപ് പ്രതികരിച്ചത്. രാഷ്ട്രീയ പ്രതികാര നടപടിയാണിതെന്ന് ബി ജെ പി ആരോപിച്ചു.
ആംആദ്മി പാര്‍ട്ടിയോട് വിയോജിപ്പുള്ളവരെ ലക്ഷ്യം വയ്ക്കുകയാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുകയാണെന്നും ബി ജെ പി ദേശീയ വക്താവ് ഷെഹ്‌സാദ് പുനെവാല എക്‌സില്‍ കുറിച്ചു.
