ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പദ്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷണ്‍ പ്രഖ്യാപിച്ചു. പ്രമുഖ നിയമജ്ഞന്‍ ജസ്റ്റിസ് കെ ടി തോമസിനും ജന്മഭൂമി സ്ഥാപക പത്രാധിപര്‍ പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പദ്മവിഭൂഷണ് അര്‍ഹരായി.
ചലച്ചിത്ര താരം മമ്മൂട്ടിയ്ക്കും എസ് എന്‍ ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍, കൊല്ലക്കയില്‍ ദേവകി അമ്മ എന്നിവരാണ് പദ്മശ്രീ നേടിയ മലയാളികള്‍. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്‌കാരങ്ങളാണ് ലഭിച്ചത്.
വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍, ക്രിക്കറ്റ് താരം രോഹിത് ശര്‍മ എന്നിവര്‍ ഉള്‍പ്പെടെ 113 പേര്‍ പദ്മശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹരായി. അഞ്ച് പേര്‍ക്ക് പദ്മവിഭൂഷണും 13 പേര്‍ക്ക് പദ്മഭൂഷണും പ്രഖ്യാപിച്ചു.
സാമൂഹ്യ പ്രവര്‍ത്തനം, തദ്ദേശീയ കലാരൂപങ്ങള്‍, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, പൈതൃക സംരക്ഷണം തുടങ്ങിയ മേഖലകളില്‍ രാജ്യത്തുടനീളം നിര്‍ണായക സംഭാവനകള്‍ നല്‍കിയ നിരവധി പേരേയും ഈ വര്‍ഷത്തെ പുരസ്‌കാര പട്ടിക അംഗീകരിക്കുന്നു. ഈ വര്‍ഷം 19 വനിതകള്‍ക്കും വിദേശികളോ വിദേശത്തുള്ള ഇന്ത്യന്‍ വംശജരോ ആയ ആറുപേര്‍ക്കും 16 പേര്‍ക്ക് മരണാനന്തര ബഹുമതികളുമാണ് നല്‍കിയിരിക്കുന്നത്.
പദ്മ പുരസ്‌കാരങ്ങള്‍ എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിക്കുന്നത്. സാധാരണയായി മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രില്‍ മാസങ്ങളില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ഔപചാരിക ചടങ്ങുകളിലൂടെയാണ് ഇന്ത്യയുടെ രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്.
പദ്മ പുരസ്‌ക്കാര പട്ടിക
പദ്മ വിഭൂഷണ്‍
ധര്‍മേന്ദ്ര സിംഗ് ഡിയോള്‍ (മരണാനന്തരം)
കെ ടി തോമസ്
എന്‍ രാജം
പി നാരായണന്‍
വി എസ് അച്യുതാനന്ദന്‍ (മരണാനന്തരം)
പദ്മഭൂഷണ്‍
അല്‍ക യാഗ്നിക്
ഭഗത് സിംഗ് കൊഷ്യാരി
കല്ലിപത്തി രാമസ്വാമി പളനിസ്വാമി
മമ്മൂട്ടി
നോരി ദത്താത്രേയുഡു
പീയുഷ് പാണ്ഡേ (മരണാനന്തരം)
എസ് കെ എം മയിലനന്ദന്‍
ശതവധനി ആര്‍ ഗണേഷ്
ഷിബു സോറന്‍ (മരണാനന്തരം)
ഉദയ് കൊടാക്
വി കെ മല്‍ഹോത്ര (മരണാനന്തരം)
വെള്ളാപ്പള്ളി നടേശന്‍
വിജയ് അമൃതരാജ്
പദ്മശ്രീ
എ ഇ മുത്തുനായകം
അനില്‍ കുമാര്‍ രസ്‌തോഗി
അന്‍കെ ഗൗഡ എം
അര്‍മിദ ഫര്‍ണാണ്ടസ്
അര്‍വിന്ദ് വൈദ്യ
അശോക് ഖാദെ
അശോക് കുമാര്‍ സിംഗ്
അശോക് കുമാര്‍ ഹല്‍ദാര്‍
ബല്‍ദേവ് സിംഗ്
ഭഗവാന്‍ദാസ് റയ്ക്വാര്‍
ഭരത് സിംഗ് ഭാര്‍തി
ഭികല്യ ലഡാക്യ ദിന്‍ഡ
ബിശ്വ ബന്ധു (മരണാനന്തരം)
ബ്രിജ് ലാല്‍ ഭട്ട്
ബുദ്ധ രശ്മി മണി
ബുധ്രി താതി
ചന്ദ്രമൗലി ഗഡ്ഡമനുഗു
ചരന്‍ ഹേമാബ്രം
ചിരഞ്ജി ലാല്‍ യാദവ്
ദീപിക റെഡ്ഡി
ധര്‍മിക് ലാല്‍ ചുനിലാല്‍ പാണ്ഡ്യ
ഗഡ്ഡെ ബാബു രാജേന്ദ്ര പ്രസാദ്
ഗഫ്‌റുദ്ദീന്‍ മേവാതി ജോഗി
ഗംഭീര്‍ സിംഗ് യൊന്‍സോനെ
ഗരിമെല്ല ബാലകൃഷ്ണ പ്രസാദ് (മരണാനന്തരം)
ഗായത്രി ബാലസുബ്രഹ്മണ്യന്‍
രഞ്ജിനി ബാലസുബ്രഹ്മണ്യന്‍
ഗോപാല്‍ ജി ത്രിവേദി
ഗുഡുരു വെങ്കട്ട് റാവു
എച്ച് വി ഹാന്‍ഡേ
ഹാലി വാര്‍
ഹരി മാധബ് മുഖോപാധ്യായ് (മരണാനന്തരം)
ഹരിചരണ്‍ സൈകിയ
ഹര്‍മന്‍പ്രീത് കൗര്‍ ബുള്ളാര്‍
ഇന്ദ്രജിത് സിംഗ് സിധു
ജനാര്‍ദ്ദനന്‍ ബപുറാവു ബോത്തേ
ജോഗേഷ് ഡിയോറി
ജുസേര്‍ വാസി
ജ്യോതിഷ് ദേബ്‌നാഥ്
കെ പജനിവേല്‍
കെ രാമസ്വാമി
കെ വിജയ്കുമാര്‍
കബീന്ദ്ര പുരകയസ്ത (മരണാനന്തരം)
കൈലാഷ് ചന്ദ്ര പന്ത്
കലാമണ്ഡലം വിമല മേനോന്‍
കേവല്‍ കൃഷ്ണ തക്രാല്‍
ഖേം രാജ് സുന്ദ്രിയാല്‍
കൊള്ളക്കല്‍ ദേവകി അമ്മ ജി
കൃഷ്ണമൂര്‍ത്തി ബാലസുബ്രഹ്മണ്യന്‍
കുമാര്‍ ബോസ്
കുമാരസ്വാമി തങ്കരാജ്
ലാര്‍സ് ക്രിസ്ത്യന്‍ കൊച്ച്
ലിയുഡ്മില വിക്തറോവ്‌ന ഖോഖ്‌ലോവ
മാധവന്‍ രംഗനാഥന്‍
മഗന്തി മുരളി മോഹന്‍
മഹേന്ദ്ര കുമാര്‍ മിശ്ര
മഹേന്ദ്ര നാഥ് റോയ്
മമിദാല ജഗദീഷ് കുമാര്‍
മംഗള കപൂര്‍
മിര്‍ ഹജിബായ് കസംബായ്
മോഹന്‍ നഗര്‍
നാരായണ്‍ വ്യാസ്
നരേഷ് ചന്ദ്ര ദേവ് വര്‍മ
നീലേഷ് ചന്ദ്രദേവ് വര്‍മ
നീലേഷ് വിനോദ്ചന്ദ്ര മണ്ഡലേവാല
നൂറുദ്ദീന്‍ അഹമ്മദ്
ഒതുവാര്‍ തിരുതാനി സ്വാമിനാഥന്‍
പദ്മ ഗുര്‍മെറ്റ്
പല്‍കോണ്ട വിജയ് ആനന്ദ് റെഡ്ഡി
പോഖില ലെക്തെപി
പ്രഭാകര്‍ ബസവ്പ്രഭു കൊറേ
പ്രതീക് ശര്‍മ
്പ്രവീണ്‍ കുമാര്‍
പ്രേം ലാല്‍ ഗൗതം
പ്രൊസെന്‍ജിത് ചാറ്റര്‍ജി
പുണ്യമൂര്‍ത്തി നടേശന്‍
ആര്‍ കൃഷ്ണന്‍ (മരണാനന്തരം)
ആര്‍ വി എസ് മണി
റബിലാല്‍ തുഡു
രഘുപത് സിംഗ് (മരണാനന്തരം)
രഘുവീര്‍ തുക്കാറാം ഖേദ്കര്‍
രാജസ്തപതി കാളിയപ്പ ഗൗണ്ടര്‍
രാജേന്ദ്ര പ്രസാദ്
രാമ റെഡ്ഡി മമിഡി (മരണാനന്തരം)
രാമമൂര്‍ത്തി ശ്രീധര്‍
രാമചന്ദ്ര ഗോഡ്‌ബോളെ
സുനീത ഗോഡ്‌ബോളെ
രതിലാല്‍ ബോരിസാഗര്‍
രോഹിത് ശര്‍മ
എസ് ജി സുശീലാമ്മ
സങ്ക്യുസംഗ് എസ് പൊങ്കനര്‍
സന്ത് നിരഞ്ജന്‍ ദാസ്
ശരത് കുമാര്‍ പട്ര
സരോജ് മണ്ഡല്‍
സതീഷ് ഷാ (മരണാനന്തരം)
സത്യനാരായണന്‍ നുവാല്‍
സവിത പുനിയ
ഷാഫി ഷൗഖ്
ശശി ശേഖര്‍ വെമ്പതി
ശ്രീരംഗ് ദേവബ ലാദ്
ശുഭ വെങ്കടേഷ അയ്യങ്കാര്‍
ശ്യാം സുന്ദര്‍
സിമാഞ്ചല്‍ പാട്രോ
ശിവശങ്കരി
സുരേഷ് ഹനഗാവഡി
സ്വാമി ബ്രഹ്മദേവ് ജി മഹാരാജ്
ടി ടി ജഗന്നാഥന്‍ (മരണാനന്തരം)
താഗ രാം ഭീല്‍
തരുണ്‍ ഭട്ടാചാര്യ
തെച്ചി ഗുബിന്‍
തിരുവാരൂര്‍ ഭക്തവല്‍സലം
ത്രിപ്തി മുഖര്‍ജീ
വീഴിനാഥന്‍ കാമകോടി
വെമ്പതി കുടുംബ ശാസ്ത്രി
വ്‌ളാഡിമിര്‍ മെസ്റ്റവിരിഷ്വില്ലി (മരണാനന്തരം)
യുംനം ജത്ര സിംഗ് (മരണാനന്തരം)
