'നിങ്ങൾ ഇന്ത്യയ്ക്ക് അഭിമാനമേകി' വിക്രം-1 വിജയത്തിന് പിന്നാലെ സ്‌കൈറൂട്ട് സ്ഥാപകരെ വിളിച്ച് അഭിനന്ദിച്ച് മോഡി

'നിങ്ങൾ ഇന്ത്യയ്ക്ക് അഭിമാനമേകി' വിക്രം-1 വിജയത്തിന് പിന്നാലെ സ്‌കൈറൂട്ട് സ്ഥാപകരെ വിളിച്ച് അഭിനന്ദിച്ച് മോഡി


ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതിന് പിന്നാലെ സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് സ്ഥാപകരായ പവൻ കുമാർ ചന്ദനയെയും നാഗ ഭാരത് ഡാകയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. രാജ്യത്തിന്റെ ബഹിരാകാശ യാത്രയിലെ ചരിത്രനേട്ടമാണിതെന്നും ഇന്ത്യയ്ക്ക് അഭിമാനം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

'നിങ്ങൾ ഇന്ത്യയെ അഭിമാനിപ്പിച്ചു. ബഹിരാകാശത്ത് ഒരു പുതിയ റോക്കറ്റ് മാത്രമല്ല, പുതിയ തലമുറയെ പ്രചോദിപ്പിക്കുന്ന ശക്തമായ അടിത്തറയും നിങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്,' പ്രധാനമന്ത്രി പറഞ്ഞു.

വക്ഷേപണ വേളയിൽ യുവശാസ്ത്രജ്ഞർക്കൊപ്പം നേരിട്ടെത്താൻ ആഗ്രഹിച്ചിരുന്നുവെന്നും ദൗത്യത്തിന്റെ പുരോഗതി താൻ അടുത്തുനിന്ന് നിരീക്ഷിച്ചിരുന്നുവെന്നും മോഡി വ്യക്തമാക്കി. 'നിങ്ങളുടെ ടീമിലെ ഭൂരിഭാഗം അംഗങ്ങളും 25 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവരാണെന്ന് കണ്ടത് എനിക്ക് ഏറെ സന്തോഷം നൽകി. ഈ വിജയം യുവാക്കൾക്ക് വലിയ പ്രചോദനമാകും,' അദ്ദേഹം പറഞ്ഞു.

വിക്രം-1 വഹിച്ച പ്രധാന പ്രതീകാത്മക പേലോഡുകളിൽ പ്രധാനമന്ത്രിയുടെ കൈയെഴുത്തിലുള്ള 'വന്ദേ മാതരം' എന്ന സന്ദേശവും ഉൾപ്പെട്ടിരുന്നു. സ്‌കൈറൂട്ട് ജീവനക്കാർ, നിക്ഷേപകർ, ശാസ്ത്രജ്ഞർ, നയരൂപീകരണ വിദഗ്ധർ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ കൈയെഴുത്ത് സന്ദേശങ്ങളും റോക്കറ്റിനൊപ്പം ബഹിരാകാശത്തേക്ക് അയച്ചു.

പിന്നീട് സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ, വിക്രം-1ന്റെ വിജയം ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ 'നിർണായക നാഴികക്കല്ല്' ആണെന്ന് മോഡി വശേഷിപ്പിച്ചു. സ്വകാര്യ മേഖലയുടെ ശക്തമായ പങ്കാളിത്തം നവീകരണത്തിന് പുതിയ വഴികൾ തുറക്കുകയാണെന്നും ഈ നേട്ടം അനേകം യുവാക്കളെ വലിയ സ്വപ്നങ്ങൾ കാണാനും ധൈര്യത്തോടെ പുതുമകൾ സൃഷ്ടിക്കാനും പ്രേരിപ്പിക്കുമെന്നും അദ്ദേഹം കുറിച്ചു.

വദേശകാര്യ മന്ത്രി എസ്. ജയശങ്കറും വിക്രം-1ന്റെ വിജയത്തെ അഭിനന്ദിച്ചു. ഇന്ത്യയുടെ ആദ്യ സ്വകാര്യ വക്ഷേപണ വാഹനത്തിന്റെ വിജയം രാജ്യത്തിന്റെ ബഹിരാകാശ മേഖലയ്ക്ക് ചരിത്ര മുഹൂർത്തമാണെന്നും യുവാക്കളുടെ നവീന ആശയങ്ങളും കേന്ദ്ര സർക്കാരിന്റെ ബഹിരാകാശ പരിഷ്‌കാരങ്ങളും ചേർന്നുണ്ടാക്കിയ നേട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.