ഗായിക കല്പന രാഘവേന്ദ്രയെ അമിതമായ ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തി

ഗായിക കല്പന രാഘവേന്ദ്രയെ അമിതമായ ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തി


ചെന്നൈ: ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായിക കല്‍പ്പന രാഘവേന്ദ്രയെ അമിതമായ രീതിയില്‍ ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തി.. ബുധനാഴ്ച പുലര്‍ച്ചെയാണ് കല്പനയുടെ അപകടത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നത്.

നിസാം പേട്ടിലെ വസതിയില്‍ വച്ചാണ് താരം ജീവന്‍ ഒടുക്കാന്‍ ശ്രമിച്ചതെന്ന് ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നാണ് വിവരം. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് താരം. കല്പനയുടെ ഭര്‍ത്താവ് ചെന്നൈയില്‍ ആയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇളയരാജ, എആര്‍ റഹ്‌മാന്‍ തുടങ്ങി നിരവധി പ്രശസ്ത സംഗീത സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള ഗായിക മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയാണ്. താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കാണപ്പെട്ട കല്‍പ്പനയെ അയല്പക്കകാര്‍ കൂടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. ഗായിക നിലവില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.

വിവാഹമോചനത്തെത്തുടർന്നുണ്ടായ വിഷാദവും ഒറ്റപ്പെടലും താരത്തെ നിരാശയിലേക്ക് തള്ളിവിട്ടുവെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നുകുഞ്ഞുങ്ങൾ ആണ് താരത്തിനെന്നും റിപോർട്ടുണ്ട്