ന്യൂഡല്‍ഹി: വയനാട്ടിലെ ദുരന്ത മുഖത്ത് ആശ്വാസമേകാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച എത്തും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം നാളെ വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദര്‍ശിക്കും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് സന്ദര്‍ശനം നാളത്തേക്ക് ക്രമീകരിച്ചിരിക്കുന്നത്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഇന്നലെ തന്നെ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. സാധ്യമായ എല്ലാ ഇടപെടലുകളും താന്‍ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് കേന്ദ്രം കൂടുതല്‍ സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു. മുണ്ടക്കൈ ഗ്രാമം ഒലിച്ചുപോയി. കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും വയനാട് മുന്‍ എം പി കൂടിയായ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
രാഹുലും പ്രിയങ്കയും ബുധനാഴ്ച വയനാട്ടിലെത്തും
