റിലയന്‍സ് ജിയോ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം സഞ്ജയ് മഷ്രുവാല രാജിവച്ചു

റിലയന്‍സ് ജിയോ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം സഞ്ജയ് മഷ്രുവാല രാജിവച്ചു


മുംബൈ: റിലയന്‍സ് ജിയോയുടെ രണ്ട് മാനജിംഗ് ഡയറക്ടര്‍മാരില്‍ ഒരാളായ സഞ്ജയ് മഷ്രുവാല കമ്പനിയില്‍ നിന്ന് രാജിവച്ചതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി അറിയിച്ചു.

സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ കാലം മുതല്‍ റിലയന്‍സിലൈ പ്രധാന എക്‌സിക്യൂട്ടീവാണ് 76കാരനായ മഷ്രുവാല. റിലയന്‍സിന്റെ നിരവധി പ്രോജക്ടുകളിലും ബിസിനസ് സംരംഭങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. 

ജൂണ്‍ 9ന് അദ്ദേഹം ജിയോ വിടുമെന്ന് കമ്പനി അറിയിച്ചു. മറ്റൊരു മാനേജിംഗ് ഡയറക്ടര്‍ പങ്കജ് മോഹന്‍ പവാര്‍ തുടരുമെന്ന് ബി എസ് ഇ ഫയലിംഗ് അറിയിച്ചു. 2013 മുതല്‍ മാനേജിംഗ് ഡയറക്ടറാണ് മഷ്രുവാല.