മുംബൈ: രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. നിലവില്‍ ഇസെഡ് കാറ്റഗറി സുരക്ഷയാണ് ഫഡ്‌നാവിസിനുള്ളത്.
മുംബൈ പൊലീസിന്റെ ഭീകര വിരുദ്ധ സേനയിലെ 12 കമാന്‍ഡോകള്‍ ഇപ്പോള്‍ അദ്ദേഹത്തിന് കാവലൊരുക്കുന്നുണ്ട്. വധഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെത്തുടര്‍ന്ന് കമാന്‍ഡോകളുടെ എണ്ണം വര്‍ധിപ്പിച്ചു.
ഏതു സംഘടനയില്‍ നിന്നാണു വധഭീഷണിയെന്ന് അധികൃതര്‍ വെളിപ്പെടുത്തിയില്ല. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പ്രചാരണത്തിന്റെ പ്രധാന മുഖമാണു ഫഡ്‌നാവിസ്.