ന്യൂയോര്‍ക്ക്: പ്രവാസി മലയാളികളുടെ ശബ്ദം, നയരൂപികരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ ലോക കേരള സഭയിലേക്ക് അമേരിക്കയില്‍ നിന്നും റോയി മുളകുന്നം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
അകം കേരളവും പുറം കേരളവുമായി ബന്ധം ശക്തിപ്പെടുത്തുക, സാമൂഹിക സാമ്പത്തിക സാംസ്‌ക്കാരിക വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പ്രവാസികളെ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങള്‍. പ്രവാസി സമൂഹത്തെ ഭരണനിര്‍വ്വഹണത്തിലും വികസന പ്രക്രിയയിലും സജീവമായി പങ്കാളികളാക്കുന്നതില്‍ കേരളം നടപ്പിലാക്കിയ ലോക കേരള സഭ എന്ന നൂതന ആശയത്തെ കേന്ദ്ര സര്‍ക്കാര്‍ ഒരു മാതൃകാപരമായ ചുവടുവെപ്പായി അംഗീകരിച്ചിരിക്കുകയാണ്. ഈ മാതൃക മറ്റു സംസ്ഥാനങ്ങളും പ്രാവര്‍ത്തികമാക്കണമെന്ന് ഔദ്യോഗികമായി ശുപാര്‍ശ ചെയ്തിരിക്കയാണ് വിദേശകാര്യ വകുപ്പിന്റെ പാര്‍ലിമെന്ററി സ്റ്റാന്റിംഗ് കമ്മറ്റി.
പ്രവാസികളുടെ പ്രാതിനിധ്യം ഭരണകാര്യങ്ങളില്‍ ഉറപ്പുവരുത്തുന്നതിലൂടെ ആഗോളതലത്തില്‍ തന്നെ സമാനതകളില്ലാത്ത ഒരു ജനാധിപത്യ വേദിയായി മാറി ക്കഴിഞ്ഞ ലോക കേരള സഭയുടെ അടുത്ത സമ്മേളനം 2026 ജനുവരി 29,30,31 തിയതികളില്‍ കേരള നിയമസഭ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ആരംഭിക്കുകയാണ്
ലോക കേരളസഭ: അമേരിക്കയില്‍ നിന്നും റോയി മുളകുന്നം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
