സ്റ്റാലിനും വിജയിയും നാമനിര്‍ദ്ദേശ പത്രിക നല്‍കി

സ്റ്റാലിനും വിജയിയും നാമനിര്‍ദ്ദേശ പത്രിക നല്‍കി


ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനും ടി വി കെ അധ്യക്ഷന്‍ വിജയിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്റ്റാലിന്‍ കൊളത്തൂരും വിജയ് പെരമ്പൂരുമാണ് പത്രിക നല്‍കി.

റോഡ് ഷോ ആയാണ് സ്റ്റാലിന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. മന്ത്രി ശേഖര്‍ ബാബുവും സ്റ്റാലിനൊപ്പം ഉണ്ടായിരുന്നു. വന്‍ വിജയം നേടുമെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പെരമ്പൂരിലുള്ള കോളജിലാണ് വിജയ് നാമനിര്‍ദേശ പത്രിക നല്‍കിയത്. ആരാധകരും പ്രവര്‍ത്തകരും കോളെജിന് മുന്നില്‍ തടിച്ചുകൂടി. 

ഏപ്രില്‍ ആറ് വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. എന്നാല്‍ ഇതിനിടെ നാല് അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ വേഗത്തില്‍ പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കാനാണ് സ്ഥാനാര്‍ഥികളുടെ നീക്കം. ഏപ്രില്‍ 23നാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ്.