വിമാനത്തില്‍ പതിനഞ്ചുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ടെക്കി അറസ്റ്റില്‍

വിമാനത്തില്‍ പതിനഞ്ചുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ടെക്കി അറസ്റ്റില്‍


ചെന്നൈ: ലണ്ടനില്‍ നിന്നും ചെന്നൈയിലേക്കു പറന്ന വിമാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ ടെക്കി യുവാവ് അറസ്റ്റില്‍. ചെന്നൈ സ്വദേശിയും അയര്‍ലന്‍ഡില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമായ 31 കാരനെയാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച ലണ്ടനില്‍നിന്ന് ചെന്നൈലെത്തിയ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്ത പതിനഞ്ചുകാരിക്കു നേരെ ലെംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിറകിലെ സീറ്റിലായിരുന്നു പ്രതി. യാത്രക്കിടെ ലൈംഗികാതിക്രമം നേരിട്ടപ്പോള്‍ പെണ്‍കുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറയുകയായിരുന്നു.

തുടര്‍ന്ന് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചും സിസിടിവി ദൃശങ്ങള്‍ പരിശോധിച്ചും പ്രതിയെ തിരിച്ചറിഞ്ഞതോടെ തിങ്കളാഴ്ച തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.