ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേത് ചരിത്രപരവും നിര്‍ണായകവുമായ വിജയമെന്ന്‌മോഡിക്ക് ട്രംപിന്റെ അഭിനന്ദനം

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേത് ചരിത്രപരവും നിര്‍ണായകവുമായ വിജയമെന്ന്‌മോഡിക്ക് ട്രംപിന്റെ അഭിനന്ദനം


ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ബി ജെ പി വിജയത്തെ ചരിത്രപരവും നിര്‍ണായകവുമായ വിജയമെന്ന് വിശേഷിപ്പിച്ച് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അഭിനന്ദിച്ചു. 

294 അംഗ നിയമസഭയില്‍ ബി ജെ പി 207 സീറ്റുകളാണ് നേടിയത്. ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് 80 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. 

ബി ജെ പിയുടെ വിജയത്തെ ചരിത്രപരമായ നേട്ടം എന്നാണ് അമേരിക്കന്‍ ഭരണകൂട വൃത്തങ്ങള്‍ വിശേഷിപ്പിച്ചത്. കഴിഞ്ഞ മാസം നടന്ന ഫോണ്‍ സംഭാഷണത്തില്‍ ഇന്ത്യയ്ക്ക് മോഡിയെ പോലുള്ള നേതാവുള്ളത് ഭാഗ്യമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടതായും വക്താവ് പറഞ്ഞു.