രാമസേതു രഹസ്യങ്ങള്‍ കണ്ടെത്തി ഐഎസ്ആര്‍ഒ

രാമസേതു രഹസ്യങ്ങള്‍ കണ്ടെത്തി ഐഎസ്ആര്‍ഒ

Photo Caption


ചെന്നൈ: ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ രാമസേതു രഹസ്യങ്ങള്‍ കണ്ടെത്തി. ഇന്ത്യന്‍ മതഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പുരാതന പാലമായ രാമസേതു എന്നും അറിയപ്പെടുന്ന ആദംസ് പാലത്തിന്റെ മുങ്ങിയ ഘടന ഐ എസ് ആര്‍ ഒ മാപ്പ് ചെയ്തു. 2018 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെയുള്ള ഐസ് സാറ്റ്-2 ഡാറ്റ ഉപയോഗിച്ച് ഗവേഷകര്‍ 10 മീറ്റര്‍ റെസല്യൂഷന്‍ മാപ്പ് സൃഷ്ടിച്ചു. 

വിശദമായ അണ്ടര്‍വാട്ടര്‍ മാപ്പ് ധനുഷ്‌കോടി മുതല്‍ തലൈമന്നാര്‍ വരെയുള്ള പാലത്തിന്റെ തുടര്‍ച്ച വെളിപ്പെടുത്തുന്നു. പാലത്തിന്റെ 99.98 ശതമാനവും ആഴം കുറഞ്ഞ വെള്ളത്തില്‍ മുങ്ങിയിരുന്നു.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മാപ്പറാണ്  വെള്ളത്തിനടിയിലായ കെട്ടിടത്തിന് ആദംസ് ബ്രിഡ്ജ് എന്ന് പേരിട്ടത്. രാമസേതു എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന ഈ ഘടന രാവണ രാജ്യമായ ശ്രീലങ്കയില്‍ സീതയെ രക്ഷിക്കാന്‍ രാമന്റെ സൈന്യം നിര്‍മ്മിച്ച പാലമായാണ് രാമായണത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

എ ഡി ഒന്‍പതാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ നാവികര്‍ പാലത്തെ സേതു ബന്ധം അഥവാ കടലിന് കുറുകെയുള്ള പാലം എന്നാണ് വിളിച്ചിരുന്നത്. 1480-ല്‍ ശക്തമായ കൊടുങ്കാറ്റില്‍ തകരുന്നതുവരെ പാലം സമുദ്രനിരപ്പിന് മുകളിലായിരുന്നുവെന്ന് രാമേശ്വരത്ത് നിന്നുള്ള ക്ഷേത്രരേഖകള്‍ സൂചിപ്പിക്കുന്നു.

നേരത്തെ, ഉപഗ്രഹ നിരീക്ഷണങ്ങള്‍ കടലിനടിയിലെ നിര്‍മ്മാണത്തിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു.