സലിം കുമാറിന്റെ സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ; രാവിലെ 9 മുതൽ പറവൂർ ഠൗൺ ഹാളിൽ പൊതുദർശനം

സലിം കുമാറിന്റെ സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ; രാവിലെ 9 മുതൽ പറവൂർ ഠൗൺ ഹാളിൽ പൊതുദർശനം


കൊച്ചി: നടനും ദേശീയ പുരസ്കാര ജേതാവുമായ സലിംകുമാറിന്റെ സംസ്കാര ചടങ്ങുകൾ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പറവൂരിലെ വീട്ടുവളപ്പിൽ നടക്കും. സംസ്കാരത്തിൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്നും അസ്ഥി പുഴയിൽ ഒഴുക്കേണ്ടതില്ലെന്നും ജീവിച്ചിരിക്കുമ്പോൾ സലിം കുമാർ വീട്ടുകാരോട് ആഗ്രഹം അറിയിച്ചിരുന്നു. 

ഇന്ന് രാവിലെ 9 മുതൽ പറവൂർ ഠൗൺ ഹാളിൽ പൊതുദർശനമുണ്ടാകും. മുഖ്യമന്ത്രി വി.ഡി.സതീശൻ പറവൂരിലെത്തി അന്ത്യോപചാരം അർപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് കൊണ്ടുപോവും. പിന്നീട് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് കുടുംബവുമായി ബന്ധമുള്ളവർ അറിയിക്കുന്നത്. 

ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43നായിരുന്നു അന്ത്യം. 56 വയസായിരുന്നു.