ഇറാൻ-അമേരിക്ക സംഘർഷം: സമാധാന ശ്രമവുമായി പാകിസ്താൻ; ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു

ഇറാൻ-അമേരിക്ക സംഘർഷം: സമാധാന ശ്രമവുമായി പാകിസ്താൻ; ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു


ടെഹ്രാൻ: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ സമാധാന ശ്രമങ്ങൾ ശക്തമാക്കി പാകിസ്താൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി പാകിസ്താൻ ആഭ്യന്തരമന്ത്രി ങീവശെി ചമൂ്ശ ശനിയാഴ്ച ടെഹ്രാനിലെത്തി. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഇറാൻ സന്ദർശനമാണിത്. ടെഹ്രാനിൽ എത്തിയ നഖ്‌വിയെ ഇറാൻ ആഭ്യന്തരമന്ത്രി ഇസ്‌കന്ദർ മൊമേനി സ്വീകരിച്ചു.

ഇതിനിടെ പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണ്. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. ഗാസ സിറ്റിയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ജവാസാത്ത് ക്യാമ്പിൽ ഡ്രോൺ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഹമാസ് കമാൻഡറാണെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം.

ലെബനന്റെ തെക്കൻ മേഖലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ലെബനീസ് സൈനികർ കൊല്ലപ്പെട്ടതായും ലെബനൻ സൈന്യം അറിയിച്ചു. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്‌ക്കെതിരായ നടപടികളുടെ ഭാഗമായാണ് ആക്രമണമെന്ന് ഇസ്രയേൽ വ്യക്തമാക്കുന്നു.

അതേസമയം, ഇറാനിലെ പ്രധാന എണ്ണകയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലന്റിനു സമീപം സഫോടനശബ്ദം കേട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ നിയന്ത്രിത രീതിയിൽ വെടിക്കോപ്പുകൾ നിർവീര്യമാക്കുന്നതിനിടെയുണ്ടായ സഫോടനമാണിതെന്ന് ഇറാൻ പിന്നീട് വിശദീകരിച്ചു.

പശ്ചിമേഷ്യയിൽ സമാധാനത്തിനായുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലും വിവിധ മേഖലകളിൽ സൈനിക നടപടികളും ആക്രമണങ്ങളും തുടരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.