തിരുവനന്തപുരം വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

തിരുവനന്തപുരം വിമാനത്താവളത്തില്‍ ബോംബ് ഭീഷണി


തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഇ-മെയിലിലാണ് ബോംബ് ഭീഷണി വന്നത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വിമാനത്താവളത്തിലെ ബോംബ് ഭീഷണി വിലയിരുത്തല്‍ സമിതി ചേര്‍ന്ന് പ്രസക്തമായ നടപടികള്‍ സ്വീകരിച്ചു.

വിമാനത്താവളത്തിലെ സംഘം സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് മികച്ച രീതിയില്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിട്ടില്ല. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.