നെടുമ്പാശ്ശേരി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 11 മുതൽ 13 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയതെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) അറിയിച്ചു.
റദ്ദാക്കിയ സർവീസുകളിൽ അഞ്ചെണ്ണം ആകാശ എയറിന്റേതാണ്. ഫ്‌ളൈനാസ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളുടെ സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
ഒക്ടോബർ 11ന് റദ്ദാക്കിയ സർവീസുകൾ:
ഫ്‌ളൈനാസ്: XY 399/400 — കൊച്ചി–റിയാദ്–കൊച്ചി
എയർ ഇന്ത്യ എക്‌സ്പ്രസ്: IX 476 — ദോഹ–കൊച്ചി
എയർ ഇന്ത്യ എക്‌സ്പ്രസ്: IX 475 — കൊച്ചി–ദോഹ
ആകാശ എയർ: QP 523 — കൊച്ചി–റിയാദ്
ആകാശ എയർ: Q-P 550 — കൊച്ചി–ജിദ്ദ
ഇൻഡിഗോ: 6E 1517 — കൊച്ചി–റാസൽഖൈമ (രാത്രി 9.30ന് പുറപ്പെടേണ്ടിയിരുന്നത്)
ഒക്ടോബർ 12ന് റദ്ദാക്കിയ സർവീസുകൾ:
ആകാശ എയർ: QP 551 — ജിദ്ദ–കൊച്ചി
ആകാശ എയർ: QP 524 — റിയാദ്–കൊച്ചി
ആകാശ എയർ: QP 523 — കൊച്ചി–റിയാദ്
ഒക്ടോബർ 13ന് റദ്ദാക്കിയ സർവീസ്:
ആകാശ എയർ: QP 524 — റിയാദ്–കൊച്ചി
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസിന്റെ നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്ന് സിയാൽ നിർദേശിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ; കൊച്ചിയിൽനിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി
