വ്യാജമൊഴി: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി

വ്യാജമൊഴി:  എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി


തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. എഡിജിപി പി. വിജയനെതിരെ വ്യാജമൊഴി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. പി. വിജയന് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് അജിത് കുമാര്‍ മൊഴി നല്‍കിയത്.

എം. ആര്‍ അജിത് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പി. വിജയന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നു, ഇല്ലാത്ത ആരോപണങ്ങള്‍ തന്റെ മേല്‍ വച്ചുകെട്ടുന്നു, എന്ന് പി. വിജയന്‍ ഉന്നയിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ പി. വിജയന്‍ വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയത്.