തിരുവനന്തപുരം: പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ അന്തരിച്ചു. കിംസ് വൈസ് ചെയര്‍മാന്‍ ആയിരുന്നു. ഇന്ത്യയില്‍ 2ഉ എക്കോകാര്‍ഡിയോഗ്രാഫി സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയായും പ്രൊഫസറായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീ നല്‍കി ഡോ. വിജയരാഘവനെ ആദരിച്ചിരുന്നു. ഇതുകൂടാതെ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, മറ്റ് അന്താരാഷ്ട്ര മെഡിക്കല്‍ സംഘടനകള്‍ എന്നിവയില്‍ നിന്ന് നിരവധി പുരസ്കാരങ്ങളും ഫെലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്.
പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ അന്തരിച്ചു
