തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മാവേലിക്കര മുന്‍ എംഎല്‍എയുമായ എം മുരളി (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പതിവ് പരിശോധനയ്ക്ക് ആയി എത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
നാല് തവണ മാവേലിക്കരയെ പ്രതിനിധീകരിച്ച് നിയമ സഭയില്‍ എത്തിയ എം മുരളി 1991 ല്‍ ആണ് ആദ്യമായി വിജയിക്കുന്നത്. 1996, 2001, 2006 തെരഞ്ഞെടുപ്പുകളിലും എം മുരളി വിജയിച്ചു. 2011 ല്‍ കായംകുളം മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എം ജി സര്‍വ്വകലാശാലയുടെ ആദ്യ സെനറ്റ് അംഗം, കെ എസ് ഇ ബി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം, കേരള സംസ്ഥാന ഫിനാന്‍ഷ്യല്‍ എന്റര്‍െ്രെപസസ് ബോര്‍ഡ് ഡയറക്ടര്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. നിലവില്‍ എഐസിസി അംഗമാണ്. മാവേലിക്കര ചെന്നിത്തല ചെറുകോലില്‍ മാധവന്‍ പിള്ളയുടെയും രാജമ്മയുടെയും മകനാണ്. രമാദേവിയാണ് ഭാര്യ.
മുന്‍ എംഎല്‍എ എം മുരളി അന്തരിച്ചു
