കേരളത്തില്‍ എയിംസ് വൈകുന്നതെന്തെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തില്‍ എയിംസ് വൈകുന്നതെന്തെന്ന് കേന്ദ്രത്തോട് ഹൈക്കോടതി


കൊച്ചി: കേരളത്തില്‍ എയിംസ് ആരംഭിക്കാന്‍ എന്തുകൊണ്ടാണ് ഇത്രയും വൈകുന്നതെന്ന ചോദ്യം ഉന്നയിച്ച് ഹൈക്കോടതി. എയിംസ് അനുവദിക്കുന്നതിലെ മാനദണ്ഡം അറിയിക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേരളത്തില്‍ എയിംസ് വേമെന്ന ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

കേരളത്തില്‍ എയിംസിന്റെ ആവശ്യകതയുണ്ടെന്നും ജനസാന്ദ്രത കൂടിയ സ്ഥലമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ എയിംസ് എന്തുകൊണ്ടു വൈകുന്നുവെന്ന ചോദ്യത്തിനു മറുപടിയായി 22 പുതിയ എയിംസുകളില്‍ 18 എണ്ണം പ്രവര്‍ത്തനക്ഷമമായെന്നും നാലെണ്ണം നിര്‍മാണ ഘട്ടത്തിലാണെന്നും കേന്ദ്രം മറുപടി നല്‍കി. പുതിയതായി അനുവദിച്ച എയിംസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കേന്ദ്രം വിശദീകരിച്ചു.