യുദ്ധത്തിന്റെ ആദ്യദിവസം തന്നെ ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ കാലുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്

യുദ്ധത്തിന്റെ ആദ്യദിവസം തന്നെ ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ കാലുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്


തെഹ്റാൻ: അമേരിക്കയും ഇസ്രയേലും നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യദിവസം ഇറാന്റെ പുതിയ പരമോന്നത നേതാവായമൊജ്താബ  ഖമെനെയിയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. കാലുകൾക്ക് പരിക്കേറ്റ നിലയിലാണ് അദ്ദേഹം എന്നാണ് വിവരം.


ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇറാനൻ -ഇസ്രയേലി അധികാരികളുമാണ് ഈ വിവരം അറിയിച്ചത്. യുദ്ധത്തിന്റെ ആദ്യദിവസം നടന്ന ആക്രമണത്തിനിടയിലാണ് പരിക്ക് സംഭവിച്ചതെന്നാണ് റിപ്പോർട്ട്.


മൊജ്തബ ഖാമനെയിയുടെ പിതാവും ഇറാന്റെ ദീർഘകാല പരമോന്നത നേതാവുമായ അലി ഖാമനെയി യുദ്ധത്തിന്റെ ആദ്യദിവസം നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ചയാണ് മൊജ്തബ ഖാമനെയിയെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചത്.


പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 48 മണിക്കൂർ കഴിഞ്ഞിട്ടും അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതിന് പരിക്കാണ് പ്രധാന കാരണം എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയോ പ്രസ്താവന നടത്തുകയോ ചെയ്താൽ വീണ്ടും ആക്രമണത്തിന് ലക്ഷ്യമാകുമെന്ന ആശങ്കയും സുരക്ഷാ ഏജൻസികൾക്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.


അതേസമയം, മൊജ്തബ ഖാമനെയി സുരക്ഷിതനാണെന്ന് ഇറാൻ പ്രസിഡന്റിന്റെ മകൻ ബുധനാഴ്ച പ്രതികരിച്ചു. എന്നാൽ അദ്ദേഹത്തിന് പരിക്കേറ്റെന്ന കാര്യം അദ്ദേഹം നിഷേധിച്ചില്ല.