തിരുവനന്തപുരം: ഇസ്രയേല്‍ പണ്ടുമുതല്‍ തന്നെ തെമ്മാടി രാഷ്ട്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇറാനെതിരായ അക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനു നേരെയുള്ള ആക്രമണം ലോകസമാധാനത്തിന് ഭീഷണിയാണ്. ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. ലോകത്ത് സാധാരണ ഗതിയിലുള്ള ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്ന നിലപാടാണ് ഇസ്രയേലിനുള്ളത്. അമേരിക്കയുടെ പിന്തുണയില്‍ എന്തുമാകാമെന്ന ധിക്കാരപരമായ സമീപനമാണ് അവര്‍ പുലര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവരും ആക്രമണത്തെ എതിര്‍ക്കാനും അപലപിക്കാനും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇറാനെതിരായ ആക്രമണം ആഗോള തലത്തില്‍ വലിയ കോളിളക്കം സൃഷ്ടിക്കാവുന്ന ഒന്നാണെന്നും ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഗാസയില്‍ നടക്കുന്നത് കൂട്ടക്കുരുതിയാണ്. ഇറാനു നേരെയുള്ള ആക്രമണത്തെ സിപിഎം അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.