നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


ന്യൂഡല്‍ഹി : മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി (NEET-UG Result 2025) ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു. 12.36 ലക്ഷത്തിലധികം കുട്ടികള്‍ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടി.

അഖിലേന്ത്യാ തലത്തില്‍ രാജസ്ഥാനില്‍ നിന്നുള്ള മഹേഷ് കുമാര്‍ ഒന്നാം സ്ഥാനം നേടി. 99.9999547 പെര്‍സെന്റൈല്‍ മാര്‍ക്ക് ആണ് മഹേഷ് കുമാര്‍ നേടിയത്. മധ്യപ്രദേശില്‍ നിന്നുള്ള ഉത്കര്‍ഷ് അവാദിയയാണ് രണ്ടാം സ്ഥാനത്ത്. ഡല്‍ഹിയില്‍ നിന്നുള്ള അവിക അഗര്‍വാള്‍ ആണ് വനിതകളില്‍ ഒന്നാം സ്ഥാനം നേടിയത്. മൊത്തത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇവര്‍. ആദ്യ നൂറ് റാങ്കില്‍ കേരളത്തില്‍ നിന്ന് ആരുമില്ല.

ഈ വര്‍ഷം ആകെ 22,76,069 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 22,09,318 പേര്‍ പരീക്ഷ എഴുതി. ആകെ 12,36,531 പേര്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ പാസായതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷ പാസായ ആകെ വിദ്യാര്‍ഥികളില്‍ 5,14,063 പേര്‍ ആണ്‍കുട്ടികളും 7,22,462 പേര്‍ പെണ്‍കുട്ടികളുമാണ്.

ഫലം അറിയുന്ന വിധം:

ഔദ്യോഗിക NEET വെബ്‌സൈറ്റിലേക്ക് പോകുക: neet.nta.nic.in

'NEET UG 2025 ഫലം' എന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക

അപേക്ഷാ നമ്പറും ജനനത്തീയതിയും നല്‍കുക

സ്‌കോര്‍കാര്‍ഡ് സ്‌ക്രീനില്‍ ദൃശ്യമാകും

ഡൗണ്‍ലോഡ് ചെയ്ത് ഭാവി റഫറന്‍സിനായി പ്രിന്റൗട്ട് എടുക്കുക

നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു