വര്‍ഗീയത പറയാന്‍ മാത്രം മോഡി കേരളത്തിലേക്ക് വരുന്നത് നാണക്കേടെന്ന് കെ സി വേണുഗോപാല്‍

വര്‍ഗീയത പറയാന്‍ മാത്രം മോഡി കേരളത്തിലേക്ക് വരുന്നത് നാണക്കേടെന്ന് കെ സി വേണുഗോപാല്‍


ന്യൂഡല്‍ഹി: വര്‍ഗീയത പറയാന്‍ മാത്രം പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ശ്രീനാരായണ ഗുരുവിന്റേയും അയ്യങ്കാളിയുടെയും നാടാണ് കേരളം. മോഡി ആദ്യം കേരളത്തിന്റെ ചരിത്രം പഠിക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ബാബ്‌റി മസ്ജിദ് തകര്‍ത്തപ്പോള്‍ അയ്യപ്പഭക്തര്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി വഴിയൊരുക്കിയവരാണ് മുസ്ലിംലീഗ്. അങ്ങാടിപ്പുറം ക്ഷേത്രം കത്തിക്കൊണ്ടിരിക്കുമ്പോള്‍ അവിടേക്ക് പോയിട്ട് അത് കെടുത്തുന്നതിനായി വെള്ളമൊഴിച്ച പാര്‍ട്ടിയാണ് മുസ്ലിംലീഗെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.ജനങ്ങളെ വിഡ്ഡിയാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇതിനുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.