വാഷിങ്ടണ്‍: കേരളത്തില്‍ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ യുഎസ് പ്രസിഡന്റ് അനുശോചനം അറിയിച്ചു. ദുരന്തമുഖത്ത് അതി സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടേയും ധീരതയ്ക്കും സേവനത്തിനും അഭിനന്ദനം അറിയിച്ചു.
''എന്റെയും ഭാര്യ ജില്ലിന്റെയും പ്രാര്‍ഥനകള്‍ കേരളത്തിലെ ദുരിതബാധിതര്‍ക്ക് ഒപ്പമുണ്ട്. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയാണ് . ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങളെ ഒപ്പം ചേര്‍ത്തു നിര്‍ത്തുന്നു'', ബൈഡന്‍ പ്രസ്താവനയില്‍ അറിയിച്ചു.
വയനാട് ദുരന്തം: അനുശോചനമറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍
