തിരുവനന്തപുരം: കെ ജി സനല്‍കുമാറിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവില്‍ നിയമ വകുപ്പ് സെക്രട്ടറിയാണ് അദ്ദേഹം.
കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ ജി സനല്‍കുമാറിനെ 2023 ജൂലൈയിലാണ് നിയമ വകുപ്പില്‍ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡപ്യൂട്ടേഷന്‍ വ്യവസ്ഥയിലായിരുന്നു നിയമനം.
