സംഘര്‍ഷം വേഗത്തില്‍ ശമിപ്പിക്കണമെന്ന് ഇറാന്‍ പ്രസിഡന്റിനോട് പുടിന്‍

സംഘര്‍ഷം വേഗത്തില്‍ ശമിപ്പിക്കണമെന്ന് ഇറാന്‍ പ്രസിഡന്റിനോട് പുടിന്‍


മോസ്‌കോ: ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയതാിയ ക്രെംലിന്‍ അറിയിച്ചു. റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തതാണ് ഈ വിവരം.

സംഭാഷണത്തിനിടെ നിലവിലുള്ള സംഘര്‍ഷം വേഗത്തില്‍ ശമിപ്പിക്കണമെന്നും പ്രശ്‌നം രാഷ്ട്രീയ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്നും പുടിന്‍ അഭിപ്രായപ്പെട്ടതായി ക്രെംലിന്‍ അറിയിച്ചു.