കെ.സി ഡല്‍ഹിയില്‍ തങ്ങി; രമേശ് നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുക്കില്ല; മന്ത്രിസഭയിലേക്കുമില്ല

കെ.സി ഡല്‍ഹിയില്‍ തങ്ങി; രമേശ് നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുക്കില്ല; മന്ത്രിസഭയിലേക്കുമില്ല


തിരുവനന്തപുരം: കേരളത്തില്‍ ഉടന്‍ തന്നെ നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് നിയമ സഭാകക്ഷിയോഗത്തിലും പുതിയ നേതാവിന്റെ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് കണ്ണു നട്ടിരുന്ന കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും പങ്കെടുക്കില്ല. ദല്‍ഹിയില്‍ നടന്ന അന്തിമ ചര്‍ച്ചകളില്‍ വി.ഡി സതീശനെ മുഖ്യമന്ത്രിയായി രാഹുല്‍ ഗാന്ധി തീരുമാനിച്ചതിനുശേഷം കെ.സിയുമംായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കേരളത്തിലേക്ക് നിയമ സഭാകക്ഷിയോഗത്തിനും തുടര്‍ നടപടികള്‍ക്കുമായി നേതാക്കള്‍ വിമാനം കയറിയപ്പോള്‍ അക്കൂട്ടത്തില്‍ കെ.സി ഉണ്ടായിരുന്നില്ല. 
രമേശ് ചെന്നിത്തലയുമായും രാഹുല്‍ ഫോണില്‍ ബന്ധപ്പെട്ട് തീരുമാനം അറിയിച്ചിരുന്നു.  ഇന്ന് നിയമ സഭാകക്ഷിയോഗത്തിലേക്ക് എത്താന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ചെന്നിത്തല പങ്കെടുക്കാതെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് പോയതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിനായി മാധ്യമങ്ങള്‍ കാത്തുനിന്നെങ്കിലും അവര്‍ക്ക് മുഖം കൊടുക്കാതെയാണ് പോയത്. മന്ത്രിസഭയില്‍ ചേരില്ലെന്ന് ഹൈക്കമാന്‍ഡിനെ ചെന്നിത്തല അറിയിച്ചെന്നും സൂചനയുണ്ട്. 

 സത്യപ്രതിജ്ഞ തിങ്കളാഴ്ച സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടത്താനാണ് നീക്കം. അതിനുള്ള ഒരുക്കങ്ങള്‍ പൊതുഭരണവകുപ്പ് ആരംഭിച്ചു.