തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാം മെഡിക്കൽ കോളജിന് 'കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി എന്നിവ ചേർത്താണ് പുതിയ മെഡിക്കൽ കോളജ് രൂപീകരിക്കുന്നത്.
തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജിന് അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയനവർഷം തന്നെ പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എംബിബിഎസ് സീറ്റുകളുള്ള മെഡിക്കൽ കോളജായി ഉയർത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളുണ്ട്. ജീവനക്കാരും സജ്ജമാണ്. പുതിയ മെഡിക്കൽ കോളജിനുള്ള 150 കോടിയുടെ കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നായിരുന്നു മന്ത്രി ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കൊളജിന് കെ.കരുണാകരന്റെ പേര്; സർക്കാർ ഉത്തരവ് ഇറക്കി
