നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ജാമ്യം തേടി ടിനി ടോം

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ജാമ്യം തേടി ടിനി ടോം


കൊച്ചി: നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ടിനി ടോം. എറണാകുളം സെഷന്‍സ് കോടതിയിലാണ് ടിനി ടോം ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. 

തന്നെ ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും താന്‍ ചിലരെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന തരത്തില്‍ ടിനി ടോം പലരോടും പറഞ്ഞുവെന്നാണ് അന്‍സിബയുടെ പരാതിയിലുള്ളത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പരാതിയിലുണ്ട്. നേരത്തെ അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസ് എടുത്തിരുന്നു. കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത്.

സ്ത്രീകളോടുള്ള മോശം പെരുമാറ്റം(Bns 74), ലൈംഗിക സൂചനയോടെയുള്ള പരാമര്‍ശം(ആി െ75), സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രയോഗം(ആി7െ9), മത സ്പര്‍ദ്ധ വളര്‍ത്തല്‍(Bns 299), മതവികാരം വൃണപ്പെടുത്താല്‍(Bns 302) തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 30നാണ് അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാന്‍ എറണാകുളം ജില്ല സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചത്. ഹര്‍ജിയില്‍ കോടതി പൊലീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കോടതി ഹര്‍ജി പരിഗണിക്കും.