കുട്ടനാട് ഇടത് സ്ഥാനാര്‍ഥി പ്രചരണത്തിനിടെ തല കറങ്ങി വീണു

കുട്ടനാട് ഇടത് സ്ഥാനാര്‍ഥി പ്രചരണത്തിനിടെ തല കറങ്ങി വീണു


ആലപ്പുഴ: കുട്ടനാട് ഇടതു മുന്നണി സ്ഥാനാര്‍ഥി തോമസ് കെ തോമസിന് ദേഹാസ്വാസ്ഥ്യം. പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീണ അദ്ദേഹത്തെ കുട്ടനാട് പച്ച ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കോഴിമുക്ക് ജങ്ഷനിലെ സ്വീകരണ പരിപാടിക്കിടെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ശനിയാഴ്ചത്തെ മറ്റ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.