മിയാമി(യുഎസ്) : 'അടുത്തത് ക്യൂബയാണ് ' എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ച തോടെ അന്താരാഷ്ട്ര രാഷ്ട്രീയ വേദിയിൽ പുതിയ ചർച്ചകൾക്ക് തുടക്കമായി. മിയാമിയിൽ നടന്ന നിക്ഷേപ സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഈ പരാമർശം. ഇറാനും വെനസ്വേലയുമായുള്ള അമേരിക്കൻ സൈനിക നടപടികളെ പ്രശംസിച്ചുകൊണ്ടായിരുന്നു ട്രംപ് ക്യൂബയെ കുറിച്ചുള്ള സൂചന നൽകിയത്.
ക്യൂബയെ സംബന്ധിച്ച് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയില്ലെങ്കിലും, ചിലപ്പോൾ സൈനിക ശക്തി ഉപയോഗിക്കേണ്ടി വരാമെന്ന് ട്രംപ് പ്രസംഗത്തിൽ സൂചിപ്പിച്ചു. പിന്നാലെ 'ഞാൻ അങ്ങനെ പറഞ്ഞതായി കരുതേണ്ട' എന്നും അദ്ദേഹം തമാശരീതിയിൽ കൂട്ടിച്ചേർത്തു.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്യൂബൻ സർക്കാരിന് തകർച്ചയുടെ വക്കിലാണ് നിലയെന്നാണ് ട്രംപ് പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുള്ളത്. അതേസമയം, ക്യൂബൻ ഭരണകൂടവുമായി അമേരിക്ക അടുത്തിടെ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. (ധഞലൗലേൃപെധ1പ)
ഇതിനിടെ, അമേരിക്കയുമായുള്ള സംഘർഷം ഒഴിവാക്കാൻ ചർച്ചകൾ നടക്കുന്നതായി ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ്‌കനെൽ സ്ഥിരീകരിച്ചിട്ടുണ്ട്. വെനസ്വേലയിൽ നിന്നുള്ള എണ്ണവിതരണം നിലച്ചതോടെ ക്യൂബയിലെ വൈദ്യുതി, ഗതാഗത മേഖലകൾ ഗുരുതര പ്രതിസന്ധിയിലാണ്.
അമേരിക്കയുടെ അടുത്ത നീക്കങ്ങളെക്കുറിച്ച് അനിശ്ചിതത്വവും ആശങ്കയും ഉയർത്തുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പരാമർശം, പുറത്ത് വന്നിരിക്കുന്നത്.
'അടുത്തത് ക്യൂബ' : പുതിയ ആശങ്കകൾക്ക് വഴി തുറന്ന് ട്രംപിന്റെ പ്രസംഗം
