കുവൈത്ത്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൈക്കടപ്പുറം കടിഞ്ഞിമൂല പുതിയ പാട്ടില്ലത്ത് അബ്ദുല്‍ സലാം (65) ആണ് മരിച്ചത്. കണ്ണൂരില്‍ നിന്നും കുവൈത്തിലേക്കുള്ള യാത്രാ മധ്യേ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
കണ്ണൂരില്‍ നിന്നും കുവൈത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരിനായിരുന്നു അബ്ദുല്‍ സലാം. ഇദ്ദേഹത്തിന് യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.
ബഹ്‌റൈന്‍ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.