മദ്യലഹരിയിൽ യുവാവ് സുഹൃത്തിനെ തലക്കടിച്ച് കൊന്നു

മദ്യലഹരിയിൽ യുവാവ് സുഹൃത്തിനെ തലക്കടിച്ച് കൊന്നു


കിളിമാനൂർ: മദ്യലഹരിയിൽ യുവാവ് സുഹൃത്തിനെ മർദിച്ച് കൊലപ്പെടുത്തി. കിളിമാനൂർ കാട്ടുമ്പുറം പന്തടിക്കളം ആര്യ ഭവനിൽ ഉണ്ണിയുടെ മകൻ അഭിലാഷ് (28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പന്തടിക്കളം മണ്ണടിയിൽ അരുണിനെ (39) കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. തടിപ്പണിക്ക് പോകുന്ന ഇരുവരും ജോലികഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം പന്തടിക്കളം ജങ്ഷനിലെത്തി ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അരുൺ തടിക്കഷണം ഉപയോഗിച്ച് അഭിലാഷിനെ മർദിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.