കൊച്ചി: എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചത്. ഫാത്തിമത്ത് ഷഹാന കെ ആണ് മരിച്ചത്. കാല് തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ ദുരൂഹത ഇല്ലെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പ്രതികരിച്ചു. സംഭവസ്ഥലത്ത് എത്തി പൊലീസ് പരിശോധന നടത്തുകയാണ്. ഹോസ്റ്റലിലെ ഏഴാം നിലയിലെ കോറിഡോറിന്റെ വശങ്ങള്‍ സുരക്ഷിതമല്ലായിരുന്നുവെന്നും കാല്‍ തെറ്റി വീണതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ ഘട്ടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പറയാനാകില്ലെന്നും പൊലീസ് അറിയിച്ചു.
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു