കണ്ണൂരില്‍ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു: സഹോദരി ഭര്‍ത്താവ് കസ്റ്റഡിയില്‍

കണ്ണൂരില്‍ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു: സഹോദരി ഭര്‍ത്താവ് കസ്റ്റഡിയില്‍


കണ്ണൂര്‍: കുടിയാന്മലയിൽ അതിഥി തൊഴിലാളിയെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അസം സ്വദേശി ഫിലിപ്പാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരി ഭര്‍ത്താവ് രമേശനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.


കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ടാണ് അസം സ്വദേശി ഫിലിപ്പും സഹോദരി ഭര്‍ത്താവ് രമേശന്‍ അടക്കമുള്ളവര്‍ കണ്ണൂര്‍ എത്തിയത്. നേരത്തെ തന്നെ ഇരുവരും തമ്മില്‍ കുടുബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഫിലിപ്പിനെ രമേശന്‍ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം കുളിമുറിയില്‍ ഒളിപ്പിക്കുകയും ചെയ്തു.


കുളിമുറിയില്‍ കഴുത്ത് അറുത്ത നിലയില്‍ ഫിലിപ്പിന്റെ മൃതദേഹം കണ്ടെത്തിയ മറ്റ് അതിഥി തൊഴിലാളികളാണ് പോലീസിനെ വിവരമറിയിച്ചത്. ഉടന്‍ സ്ഥലത്ത് എത്തിയ പോലീസ് രമേശിനെ കസ്റ്റഡിയില്‍ എടുക്കുക ആയിരുന്നു. ഇയാള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.