മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ ചക്ക തലയില്‍ വീണ് ഒന്‍പതു വയസുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നിയാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തലയിലേക്ക് ചക്ക വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
