ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ എറണാകുളം സ്വദേശി. ഇടപ്പള്ളിയിലെ നീരാഞ്ജനത്തില്‍ എന്‍ രാമചന്ദ്രന്‍ (65) ആണ് കൊല്ലപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കൊല്ലപ്പെട്ട 16 പേരുടെ പട്ടികയില്‍ എന്‍ രാമചന്ദ്രന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കശ്മീര്‍ സന്ദര്‍ശനത്തിനായി രാമചന്ദ്രനും കുടുംബവും തിങ്കളാഴ്ചയാണ് ഹൈദരബാദ് വഴി യാത്ര പോയത്. ഭാര്യ ഷീലയും മകള്‍ അമ്മുവും മകളുടെ ഇരട്ടക്കുട്ടികളും കശ്മീര്‍ യാത്രയില്‍ രാമചന്ദ്രനോടൊപ്പമുണ്ടായിരുന്നു. വിദേശത്തായിരുന്ന മകള്‍ നാട്ടിലെത്തിയതിന് പിന്നാലെയാണ് കശ്മീരില്‍ വിനോദ യാത്ര പോയത്.
കൊച്ചിയില്‍ നിന്നുള്ള നാവികസേന ഉദ്യോഗസ്ഥനും ഹരിയാന സ്വദേശിയുമായ ലെഫ്. വിനയ് നര്‍വാറാണ് കൊല്ലപ്പെട്ടത്.