ഇന്ത്യയ്ക്ക് അമേരിക്കന്‍ വിധേയത്വമെന്ന് പിണറായി

ഇന്ത്യയ്ക്ക് അമേരിക്കന്‍ വിധേയത്വമെന്ന് പിണറായി


തിരുവനന്തപുരം: നാവികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇറാനിയന്‍ യുദ്ധക്കപ്പല്‍ ആക്രമിക്കപ്പെടുകയും നിരവധി നാവികര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം അതീവ ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ അതിഥികളായി എത്തി സംയുക്ത സൈനിക അഭ്യാസത്തില്‍ പങ്കെടുത്ത കപ്പല്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ പോലും രാജ്യത്തിന്റെ അതിഥിയല്ല എന്ന നിലപാട് സ്വീകരിച്ച കേന്ദ്രസര്‍ക്കാറിന്റെ പ്രതികരണം പ്രതിഷേധാര്‍ഹമാണെന്നു പറഞ്ഞ പിണറായി അത് അമേരിക്കന്‍ വിധേയത്വത്തിന്റെ പ്രകടനമാണെന്നും കുറ്റപ്പെടുത്തി.