തിരുവനന്തപുരം: അൻപതാമത് വയലാർ സാഹിത്യ പുരസ്‌കാരം എഴുത്തുകാരി ആർ. രാജശ്രീക്ക്. 'ആത്രേയകം' എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ലോഞ്ചിൽ നടന്ന വാർത്താസമ്മേളനത്തിലാണ് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ പുരസ്‌കാരത്തിന് അർഹമായ കൃതി പ്രഖ്യാപിച്ചത്.
ഈ മാസം 27ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും.
ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിച്ച ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രസിദ്ധീകരിച്ച മികച്ച കൃതികളിൽ നിന്ന് മലയാള സാഹിത്യത്തിലെ വിവിധ മേഖലകളിലെ പ്രമുഖരുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായുള്ള വിലയിരുത്തലിലൂടെയാണ് പുരസ്‌കാരത്തിന് അർഹമായ കൃതി തിരഞ്ഞെടുക്കുന്നത്. വയലാർ ട്രസ്റ്റ് അംഗങ്ങളും പുരസ്‌കാര നിർണയ സമിതി അംഗങ്ങളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
50ാമത് വയലാർ സാഹിത്യ പുരസ്‌കാരം ആർ. രാജശ്രീക്ക്; 'ആത്രേയകം' മികച്ച കൃതി
