ക്ഷേത്രോത്സവ ഗാനമേളയില്‍ ആര്‍ എസ് എസ് ഗണഗീതം; ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടു

ക്ഷേത്രോത്സവ ഗാനമേളയില്‍ ആര്‍ എസ് എസ് ഗണഗീതം; ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടു


കൊല്ലം: ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളക്കിടെ ആര്‍ എസ് എസ് ഗണഗീതം ആലപിച്ച സംഭവത്തിലും ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ സാമുദായിക സംഘടനകളുടെ കൊടി തോരണങ്ങള്‍ കെട്ടിയ സംഭവത്തിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചു.

ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടതായി തിരുവിതാംകൂര്‍ ദേവസ്വം അറിയിച്ചു. കൊല്ലത്തെ കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തിലായിരുന്നു സംഭവം. രണ്ട് സംഭവങ്ങളിലും ക്ഷേത്ര ഉപദേശക സമിതിക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ സാമുദായിക സംഘടനകളുടെ കൊടി തോരണങ്ങള്‍ കെട്ടുന്നതിനും സംഘടനകളുടെ ആശയ പ്രചാരണത്തിന് ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്ര അധികൃതര്‍ ഇത് ലംഘിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.