ശശി തരൂർ എംപി ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി; അ​ഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി

ശശി തരൂർ എംപി ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി; അ​ഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി



തിരുവനന്തപുരം: ശശി തരൂർ എംപി തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി. പിഎംജിയിലെ 'പ്രശാന്ത്’ എന്ന ഹോട്ടലിലെ ആറാംനിലയിലെ ലിഫ്റ്റിലാണ് തരൂർ കുടുങ്ങിയത്. ഹോട്ടലിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു തരൂർ. പതിനഞ്ച് മിനിറ്റോളം തരൂരും ഒപ്പമുണ്ടായിരുന്നവരും ലിഫ്റ്റിൽ അകപ്പെട്ടു. ഫയർ ഫോഴ്സെത്തി ലിഫ്റ്റിന്റെ വാതിൽ അകത്തിയാണ് കുടുങ്ങിക്കിടന്നവരെ പുറത്തിറക്കിയത്. 

ഹോട്ടൽ ജീവനക്കാർക്ക് ഒന്നും ചെയ്യാൻ കഴിയാതിരുന്നതോടെയാണ് ഫയർഫോഴ്സിനെ വിളിച്ചത്. അധികഭാരത്തെ തുടർന്നാണ് ലിഫ്റ്റ് നിന്നുപോയതെന്നാണ് വിവരം. എല്ലാവരും ഓക്കേ ആണെന്നും ആർക്കും ഒന്നും സംഭവിച്ചില്ലെന്നും പുറത്തെത്തിയ ശേഷം ശശി തരൂർ പറഞ്ഞു.