സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു

സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു


കോട്ടയം: പാലാ പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോണ്‍വെന്റിലെ സിസ്റ്ററായിരുന്ന ജോസ് മരിയയെ (75) കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി സതീഷ് ബാബുവിനെ കോടതി വെറുതെ വിട്ടു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

2015 ഏപ്രില്‍ 17ന് സിസ്റ്റര്‍ ജോസ് മരിയയെ പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. പ്രതിഭാഗത്തിനായി ഷെല്‍ജി തോമസും പ്രോസിക്യൂഷനായി ഗിരിജയും ഹാജരായി. പാലാ കര്‍മലീത മഠത്തിലെ സിസ്റ്റര്‍ അമല കൊലക്കേസില്‍ നിലവില്‍ തിരുവന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് പ്രതി സതീഷ് ബാബു. 2015 സെപ്റ്റംബര്‍ 17ന് പുലര്‍ച്ചെയാണ് സിസ്റ്റര്‍ അമല കൊല്ലപ്പെട്ടത്. കവര്‍ച്ചാ ശ്രമത്തിനിടെ തലയ്ക്കടിച്ചായിരുന്നു കൊലപാതകം. പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സതീഷ് ബാബുവിനെ ജീവപര്യന്തം തടവിന് വിധിച്ചത്.