കൊച്ചി: താര സംഘടനയായ എഎംഎംഎ പിളര്‍പ്പിലേക്കെന്ന് സൂചന. ഒരു വിഭാഗം നടീ-നടന്മാര്‍ ട്രേഡ് യൂണിയനുണ്ടാക്കാന്‍ ഫെഫ്കയെ സമീപിച്ചു. എന്നാല്‍ ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരം വേണമെന്നും അംഗങ്ങളുടെ പേര് വിവരം സഹിതം എത്തിയാല്‍ പരിഗണിക്കാമെന്നുമാണ് ഫെഫ്ക മറുപടി നല്‍കിയത്. ഇക്കാര്യം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ സ്ഥിരീകരിച്ചു.
'എഎംഎംഎയിലെ ചിലര്‍ ഒരു ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നെ വന്ന് കണ്ടു. ഇപ്പോഴുള്ള സംഘടന നിലനിര്‍ത്തികൊണ്ടുതന്നെ ട്രേഡ് യൂണിയന്‍ രൂപീകരിച്ചാല്‍ കൊള്ളാമെന്നുള്ള താല്‍പര്യമാണ് അവര്‍ പ്രകടിപ്പിച്ചത്', ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.
അമ്മയുടെ ഇന്നത്തെ രീതിയോടംു നേതൃ്തവ്‌ത്തോടും വിയോജിപ്പ് ഉള്ള 20 ഓളം പേര്‍ ചേര്‍ന്നാണ് പുതിയ സംഘടന എന്ന ആശയവുമായി മുന്നോട്ടുവന്നതെന്നാണ് റിപ്പോര്‍ട്ട്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി വിഷയങ്ങളില്‍ അമ്മയുടെ അയഞ്ഞ നിലപാടിനെതിരെയുള്ള പ്രതിഷേധമാണ് കൂടുതല്‍ ഊര്‍ജ്ജ്വസ്വലമായ മറ്റൊരു സംഘടന എന്ന ആവശ്യത്തിലേക്ക് താരങ്ങളെ ചിന്തിപ്പിക്കുന്നത്.
അമ്മ പിളര്‍പ്പിലേക്കോ ? 20 ഓളം നടീനടന്മാര്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ ഫെഫ്കയെ സമീപിച്ചു