യെമനില്‍ സൈനികാക്രമണം കടുപ്പിച്ച് സൗദി നേതൃത്വത്തിലുള്ള സഖ്യം; വിഘടനവാദി നേതാവ് ഐദറൂസ് അല്‍സുബൈദി അജ്ഞാത കേന്ദ്രത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

യെമനില്‍ സൈനികാക്രമണം കടുപ്പിച്ച് സൗദി നേതൃത്വത്തിലുള്ള സഖ്യം; വിഘടനവാദി നേതാവ് ഐദറൂസ് അല്‍സുബൈദി അജ്ഞാത കേന്ദ്രത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ട്


റിയാദ്: യെമനില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ബുധനാഴ്ച (ജനുവരി 7) രാജ്യത്ത് മുന്‍കരുതല്‍ ആക്രമണങ്ങള്‍ നടത്തിയതായി പ്രഖ്യാപിച്ചു. യുഎഇ പിന്തുണയുള്ള തെക്കന്‍ വിമത ശക്തികള്‍ സംഘര്‍ഷം കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള നീക്കം തടയുന്നതിനായാണ് ആക്രമണമെന്നാണ് സഖ്യത്തിന്റെ വിശദീകരണം.

തെക്കന്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിന്റെ (എസ്ടിസി) നേതാവായ ഐദറൂസ് അല്‍സുബൈദി അജ്ഞാത കേന്ദ്രത്തിലേക്ക് കടന്നതായി സൗദി നേതൃത്വത്തിലുള്ള സഖ്യം ആരോപിച്ചു. സമാധാന ചര്‍ച്ചകള്‍ക്കായി ചൊവ്വാഴ്ച രാത്രി സൗദി അറേബ്യയിലേക്ക് പോകാന്‍ നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹം വിമാനത്തില്‍ കയറിയിട്ടിലെന്ന് സഖ്യം വ്യക്തമാക്കി.

യെമനിലെ ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സൈനിക നടപടികള്‍. യുഎഇ പിന്തുണയുള്ള വിഘടനവാദ ഗ്രൂപ്പുകളും അംഗീകൃത സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ശക്തമാകുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്.