കാസര്‍ഗോഡ്: സൂര്യാഘാതമേറ്റ് കാസര്‍ക്കോട് വയോധികന്‍ മരിച്ചു. കയ്യൂര്‍ വലിയപൊയിലില്‍ കുഞ്ഞിക്കണ്ണന്‍ (92) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ബന്ധു വീട്ടിലേക്ക് നടന്നു പോവുന്നതിനിടെ വീടിന് സമീപത്തു വച്ച് സൂര്യാഘാതം ഏല്‍ക്കുകയായിരുന്നു.
ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണം സൂര്യാഘാതമേറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളെജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അന്തിമമായി സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സംഭവത്തിനു പിന്നാലെ കര്‍ശന ജാഗ്രതാ നിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.